പത്തനാപുരം: പതിനാറുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. പത്തനാപുരം കുണ്ടയം മലങ്കാവ് ഇരട്ടിച്ചിറവീട്ടില് അനീഷ് (23) ആണ് പിടിയിലായത്. ഇയാള്‍ പത്തനാപുരം ആട്ടോസ്റ്റാന്റിലെ ഡ്രൈവറാണ്. തലവൂര്‍ പഞ്ചായത്ത് നിവാസിയും വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നത്രെ. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പത്തനാപുരം പോലീസില്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. പത്തനാപുരം സിഐ ആര്.ബൈജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: