കല്ലുവാതുക്കല്‍: കാട് മൂടിയ റോഡുകള്‍ വൃത്തിയാക്കി സേവാഭാരതി പ്രവര്‍ത്തകര്‍ മാതൃകയായി.
മേവനക്കോണം സര്‍വീസ് സ്റ്റേഷന്, മേവനക്കോണം ക്ഷേത്രം, ഏലാ റോഡ് എന്നിവിടങ്ങളാണ് സേവഭാരതിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കിത്. വളരെ നാളുകളായി കാടുപിടിച്ച് കിടക്കുന്ന റോഡുകളില്‍ ഇഴജന്തുകളുടെ ശല്യവും രൂക്ഷമായിരുന്നു. ഇതുവഴിയുളള കാല്‍നടയാത്ര പോലും ദുസഹമായിരുന്നു.
സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുളള നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന റോഡ് കാട് മൂടിയതിനെ തുടര്‍ന്ന് ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പതിവായിരുന്നു. മേവനക്കോണം ഏലായിലെ കര്‍ഷകര്‍ക്ക് കൃഷിക്ക് ആവശ്യമായ വളവും മറ്റും കൊണ്ടുപോകുന്നതിന് റോഡിലേ കാട് തടസമായിരുന്നു.
മേവനക്കോണത്തിലെ ഉത്സവം അടുത്ത സഹചര്യത്തില്‍ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ എത്തുന്നതിനുളള എളുപ്പവഴിയാണ് കാടുകയറി കിടന്നത്. റോഡ് വൃത്തിയാക്കിയതിനെ തുടര്‍ന്ന് ഇതുവഴിയുളള സഞ്ചാരം സുഗമമായി. സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ റോഡുകള്‍ വൃത്തിയാക്കുന്നതെന്ന് ഭാരവാഹികളായ അജീഷ് മേവനക്കോണം, മനു, സജിത്ത്, ആനൂര്‍ സന്തോഷ്, ബിജു.ജി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: