ജയ്പൂര്‍: മയക്കുമരുന്ന് കടത്തുകാരെ സഹായിച്ച ബിഎസ്എഫ് ജവാന് അറസ്റ്റില്‍. അനില്‍കുമാര്‍ എന്നയാളാണ് പിടിയിലായത്.കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ നിന്ന് വന്‍തോതില്‍ ലഹരി കടത്തിയ ഗുര്‍ജന്ത് സിംഗ്, സന്ദീപ് സിംഗ്, ജതീന്ദര്‍ സിംഗ് എന്നിവരെ പോലീസ്, ആയുധ സഹിതം അറസ്റ്റ് ചെയ്തിരുന്നു.
അവരെ സഹായിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അനില്‍കുമാറിനെ അറസ്റ്റു ചെയ്തത്. ഇയാള്‍ 52ാമത് ബറ്റാലിയനിലെ കോണ്‍സ്റ്റബിളാണ്. വന്‍തോതില്‍ പണം വാങ്ങി ഹെറോയിനും ആയുധങ്ങളും ഭാരതത്തിലേക്ക് കടത്താന്‍ ഇയാള്‍ മാഫിയയെ സഹായിച്ചിരുന്നു.
രണ്ടു തവണയായി ഇയാള്‍ 39,000 രൂപയും 49,000 രൂപയും വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ അരലക്ഷം രൂപ പണമായും ഇയാള്‍ കൈപ്പറ്റിയിട്ടുണ്ട് വാട്ട്സാപ്പു വഴിയാണ് ഇയാള്‍ മൂന്നംഗ സംഘവുമായി ബന്ധപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: