പത്താന്‍കോട്: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ചാരവൃത്തിക്ക് അറസ്റ്റിലായ ബിഎസ്എഫ് ജവാനും മലയാളിയുമായ കെ കെ രഞ്ജിത്തിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. രഞ്ജിത്ത് പഞ്ചാബിലെ ഭട്ടിണ്ട താവളത്തിലെ ഉദ്യോഗസ്ഥനായിരുന്നു.
ഇയാളില്‍ നിന്ന് പാക് ചാര സംഘടന വിമാനത്താവളങ്ങളുടേയും വിമാനങ്ങളുടെ വിന്യാസത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ കരസ്ഥമാക്കിയതായി വെളിപ്പെട്ട സാഹചര്യത്തിലാണിത്. ഇതിനു പുറമേ താവളത്തിലെ, ഭീകരര്‍ കടന്നുകയറിയെന്നു കരുതുന്ന ഭാഗത്തെ ലൈറ്റ് തിരിച്ചുവച്ച ട്രെയിനിയെയും വീണ്ടും ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: