പാരീസ്: ന്യൂയോര്‍ക്കിലെ ഭീകരാക്രമണത്തിന്റെമാതൃകയില് യൂറോപ്പില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് സുരക്ഷാ വിദഗ്ധര്‍. പാരീസില്‍ 130 പേരുടെ മരണത്തിനിടയാക്കിയ ഐഎസ് ആക്രമണം ഒരു തുടക്കം മാത്രമാണെന്നും 2016ല്‍ അതിനേക്കാള്‍ വലിയ ക്രൂരതകള്‍ ഉണ്ടായേക്കുമെന്നാണ് അവരുടെ ആശങ്ക.
ഒരു യൂറോപ്യന്‍ 9/11 ഉണ്ടായേക്കാം. ഒരേ ദിവസം പലപല രാജ്യങ്ങളില്‍ ഒരേസമയത്ത് ഭീകരാക്രമണം. വളരെ ആസൂത്രിതമായ ഒന്ന്. അതിനായി ഭീകരര്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ഒരുദ്യോഗസ്ഥന് പറഞ്ഞു.
യൂറോപ്പില്‍ നിന്നുള്ളവരെയാണ് ഐഎസ് റിക്രൂട്ട് ചെയ്യുന്നത്. പരിശീലനം നല്കി അതത് രാജ്യങ്ങളിലേക്ക് മടക്കി അയക്കുകയാണ് അവരുടെ പരിപാടി. ലക്ഷ്യം അതത് രാജ്യങ്ങളില്‍ ഭീകരാക്രമണം നടത്തുക. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: