ശുഭാനന്ദ ദര്‍ശനം

Saturday 9 January 2016 7:39 pm IST

ഇന്നു കാണുന്ന ഈ ലോകം ആദിയില്‍ അല്ലെങ്കില്‍ ഒന്നും ഇല്ലായിരുന്ന കാലത്ത് പ്രളയം മാത്രമായി കിടന്നിരുന്നു. എല്ലാം ഉണ്ടാകുന്നതിനു കാരണമായി ഭവിച്ചത് ഒരു ശക്തി മാത്രമാണ്. ആ ശക്തിയില്‍ നിന്ന് ഉല്‍പാദനേന്ദ്രിയങ്ങളെന്ന നിലയില്‍ അതിന്റെ പ്രകാശം ജ്ഞാനമായിത്തീര്‍ന്നു. ഈ ജ്ഞാനേന്ദ്രിയങ്ങള്‍ വഴിയായിട്ടു സര്‍വ്വസൃഷ്ടിജാലങ്ങള്‍ക്കും കാരണമായി. ഇപ്പോള്‍ ഈ ജ്ഞാനവും ശക്തിയും കൊണ്ട് ഒരു പുരുഷനെന്ന നിലയില്‍ ഉല്‍പാദനങ്ങളായി ഉണ്ടായിട്ടുള്ളതാണ് ഈ ലോകം. ഇതു കൊണ്ടു സൃഷ്ടിജാലങ്ങള്‍ക്കു തന്നെ സൃഷ്ടിപ്പാന്‍ തക്കനിലയില്‍ എല്ലാ ഉല്‍പന്നങ്ങളും ഉണ്ടായതിനാല്‍ അതേതില്‍ നിന്നു തന്നെ അതേതിനെ സൃഷ്ടിപ്പാന്‍ ഉള്ള ദൈവശക്തി ഉള്ളതു കൊണ്ടാണ് ഈ ലോകത്തിന് പ്രകൃതി ലോകമെന്ന് പറയപ്പെടുന്നത്. ഈ പ്രകൃതികള്‍ക്കെല്ലാം സാരസാമ്യവും സഹോദരബന്ധവും ഉണ്ട്. ഇങ്ങനെ സഹോദരബന്ധമില്ലാതെ യാതൊന്നും തന്നെ ഉണ്ടായിട്ടുമില്ല, ഉണ്ടാകാനുമില്ല. സമ്പാദകന്‍ : അഡ്വ: പി.കെ.വിജയപ്രസാദ്, കരുനാഗപ്പള്ളി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.