കോട്ടയം: മംഗളം സ്ഥാപക പത്രാധിപര്‍ എം.സി. വര്‍ഗീസിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ എം.സി. വര്‍ഗീസ് മംഗളം അവാര്‍ഡ് എം.ടി. വാസുദേവന്‍നായര്‍ക്ക്.
എം.സി. വര്‍ഗീസിന്റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
1,000,01 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മലയാള സാഹിത്യത്തെ രാജ്യാന്തര പ്രശസ്തിയിലേക്കുയര്‍ത്തിയ എം.ടിയുടെ സമഗ്ര സംഭാവന വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നതെന്ന് മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളീയ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
വരുംവര്‍ഷങ്ങളില്‍ എം.സി. വര്‍ഗീസിന്റെ ചരമദിനത്തോടനുബന്ധിച്ച് അവാര്‍ഡ് സമ്മാനിക്കും. മംഗളം എഡിറ്റര്‍ ഡോ. സജി വര്‍ഗീസ്, സിഇഒ ആര്. അജിത് കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: