കോഴിക്കോട്: സിനിമ-സീരിയല്‍ മേഖലകളിലെ ചിത്രീകരണ തൊഴിലാളികളെയും ചെറുകിട താരങ്ങളെയും ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഭാരതീയ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തക സംഘം (ഭചസ്സ്, ബിഎംഎസ്) കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു.
വളരെയധികം സങ്കീര്‍ണ്ണവും അപകടവും നിറഞ്ഞ തൊഴിലാണ് സിനിമകളുടെയും സീരിയലുകളുടെയും ചിത്രീകരണം. പ്രതികൂല സാഹചര്യങ്ങളിലും, കാലാവസ്ഥയിലും തൊഴിലെടുക്കേണ്ടി വരുന്ന ഇവര്‍ക്ക് പലപ്പോഴും ഗുരുതരമായ പരിക്കുകളും രോഗങ്ങളും ഉണ്ടാകുന്നുണ്ട്. ഇവരുടെ ആരോഗ്യ സുരക്ഷക്ക് ഇഎസ്ഐ അത്യാന്താപേക്ഷിതമാണ്.
കോഴിക്കോട് ബിഎംഎസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.സി സേതുമാധവന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. ശശിധരന്, സെക്രട്ടറി കെ.കെ. പ്രേമന്, ഉണ്ണികൃഷ്ണന്, സരിഗ ശശി, സുധി ചേര്‍ത്തല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: