തലശ്ശേരി: ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജ് യൂണിയന് ചെയര്‍മാനും യുവ കവിയുമായിരുന്ന എ.എന്‍.പ്രദീപ് കുമാറിന്റെ സ്മരണക്കായി സുഹൃദ് സംഘം ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ആര്.ആതിരയെ തെരഞ്ഞെടുത്തതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബ്രണ്ണന്‍ കോളേജ് രണ്ടാംവര്‍ഷ എംഎ മലയാളം വിദ്യാര്‍ത്ഥിനായായ ആതിര എഴുതിയ കാലം എന്ന കവിതക്കാണ് പുരസ്കാരം, 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 11 ന് രാവിലെ 10.30 ന് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് കരിവെള്ളൂര്‍ മുരളി സമ്മാനിക്കും. പരിപാടി മുരുകന് കാട്ടാക്കട ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ ഡോ.പി.എം.ഇസ്മായില്‍ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായി ടി.അനില്‍, അഡ്വ.വി.പ്രദീപന്, നാസര്‍ നരിപ്പറ്റ, അനുരാഗ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: