പെരിങ്ങത്തൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ അടിച്ചു തകര്‍ത്തു. ബിജെപി അനുഭാവിയായ അണിയാരത്തെ കിഴക്കെ പൊറായീന്റെവിട ഉഷയുടെ ഉടമസ്ഥതയിലുള്ള കാറാണ് തകര്‍ക്കപ്പെട്ടത്. ഉഷയുടെ മകന് സുമോഗാണ് ഗഘ 58 ഘ774 നമ്പര്‍ സ്വിഫ്റ്റ് കാര്‍ ഓടിക്കുന്നത്. ശനിയാഴ്ച രാത്രി 11.30നാണ് സംഭവം. കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം അനുഭാവികളായ രണ്ടു പേര്‍ക്കെതിരെ ചൊക്ലി പോലീസ് കേസെടുത്തു. അണിയാരം സ്വദേശികളായ പൂലേരി വീട്ടില്‍ പി വി.പ്രശാന്ത്, മഠത്തില്‍ അരുക്കനി ഹൗസില്‍ എ.കെ.ജിബിന്‍ദാസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവരെയും കസ്റ്റഡിയിലെടുത്തതിനു ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: