വാന്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകര്‍ത്തു

Saturday 9 January 2016 9:56 pm IST

വൈക്കം: ഇറച്ചിക്കോഴികളുമായി വന്ന വാന്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകര്‍ത്തു. ഇടിയുടെ ആഘാതത്തില്‍ പിക്അപ് വാനിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. അക്കരപ്പാടം സ്വദേശിയായ ഡ്രൈവര്‍ നിസാരപരുക്കുകളോടെ രക്ഷപെട്ടു.ഇന്നലെ പുലര്‍ച്ചെ 4.40 നാണ് സംഭവം. പട്രോളിംഗിനിടെ യാദൃശ്ചികമായി എത്തിയ പോലീസ് നീക്കങ്ങളാണ് വന്‍ദുരന്തം ഒഴിവാക്കിയത്. സംഭവം നടന്ന ഉടന്‍ റോഡിലൂടെ വൈദ്യുതി പ്രവഹിച്ചു. പോസ്റ്റില്‍ നിന്ന് 10 മീറ്റര്‍ ദുരത്തിലുള്ള പെട്രോള്‍ പമ്പിലേക്ക് വൈദ്യുതി പ്രവഹിക്കാതിരുന്നതിനാല്‍ ദുരന്തം ഒഴിവാക്കി. എറണാകുളം കവലയില്‍നിന്ന് വാഹനങ്ങള്‍ പോലീസ് തിരിച്ചുവിട്ടു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞു റോഡില്‍ പതിച്ചു. വൈദ്യുതി ലൈനില്‍നിന്ന് തീ പടര്‍ന്നെങ്കിലും അപകടം ഉണ്ടായില്ല. പുലര്‍ച്ചെ മുടങ്ങിയ വൈദ്യുതി രാത്രി വരെ പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. കെഎസ്ഇബിക്ക് 45000 രൂപയുടെ നഷ്ടം സംഭവിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.