ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളില്‍ പിന്നില്‍നിന്നു തിരിച്ചുവന്ന് ലിവര്‍പൂളിന് സമനില. 73ാം മിനിറ്റില്‍ ബ്രാഡ് സ്മിത്ത് നേടിയ ഗോളിലാണ് ലിവര്‍പൂള്‍ എക്സെറ്റെര്‍ സിറ്റിയോട് രക്ഷപെട്ടത് (2-2). സ്വന്തം മൈതാനത്ത് ഒമ്പതാം മിനിറ്റില്‍ നിക്കോളസിലൂടെ എക്സെറ്റെര്‍ മുന്നില്‍. മൂന്നു മിനിറ്റിനു ശേഷം സിക്ലെയര് മുന്‍ ചാമ്പ്യന്മാരെ ഒപ്പമെത്തിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഹോംസ് വീണ്ടും ആതിഥേയര്‍ക്ക് ലീഡ് നല്കി. പിന്നീടാണ് സ്മിത്ത് രക്ഷകനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: