കോട്ടയം: പത്താന്‍കോട്ട് വീരമൃത്യു വരിച്ച സൈനികര്‍ക്ക് അഖിലഭാരതീയ പൂര്‍വ്വ സൈനിക പരിഷത്ത് ജില്ലാ കണ്വന്ഷന് ആദരാഞ്ജലികളര്‍പ്പിച്ചു. മലയാളിയായ നിരജ്ജനടക്കമുള്ള സൈനികരുടെ ബലിദാനം പുതിയ തലമുറക്ക് വഴികാട്ടിയാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു. പരിഷത്ത് ജില്ലാ പ്രസിഡന്റ് കൃഷ്ണന് കോട്ടയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സേതുമാധവന് പ്രഭാഷണം നടത്തി. പൂര്‍വ്വ സൈനീകര്‍ക്കുള്ള അംഗത്വ വിതരണവും യോഗത്തില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: