പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ പാരീസ് സെന്റ് ജര്‍മന്‍ മുന്നോട്ട്. കഴിഞ്ഞ കളിയില്‍ ബാസ്റ്റിയയെ മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴടക്കി പിഎസ്ജി. 29ാം മിനിറ്റില്‍ തിയാഗോ മോട്ടയും പത്ത് മിനിറ്റിനു ശേഷം മാക്സ്വെല്ലുമാണ് ലക്ഷ്യം കണ്ടത്.
ഇതോടെ 20 കളികളില്‍നിന്ന് 54 പോയിന്റുമായി കിരീടത്തിലേക്കുള്ള അകലം കുറച്ചു സെന്റ് ജര്‍മന്‍. രണ്ടാമതുള്ള മൊണാക്കോയ്ക്ക് 19 കളികളില്‍ 32 പോയിന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: