കോട്ടയം: വിശ്വകര്‍മ്മ മഹാസഖ്യത്തിന്റെ കോട്ടയം ജില്ലാ കണ്വെന്ഷന് ഊട്ടിലോഡ്ജില് ഇന്ന് ഉച്ചകഴിഞ്ഞ് 2ന് നടക്കും. വിശ്വകര്‍മ്മ മഹാസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 28ന് നടക്കുന്ന വിശ്വകര്‍മ്മ മഹാസംഗമത്തിന്റെ ജില്ലാ സ്വാഗതസംഘ രൂപീകരണവും അന്നേദിവസം നടക്കും. ചടങ്ങില്‍ വിശ്വകര്‍മ്മ മഹാസഖ്യം സംസ്ഥാന സെക്രട്ടറി കളിരൂര്‍ രാമചന്ദ്രന് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ഹരി, ഉപദേശക സമിതി അംഗങ്ങളായ എം.കെ. ദാസപ്പന്, പി. ശിവശങ്കരന്, മഹാസഖ്യം മഹിളാ സമാജം സംസ്ഥാന പ്രസിഡന്റ് കെ.പി. സരസമ്മ, വിശ്വകര്‍മ്മ മഹാസഖ്യം യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് വി.കെ. അനൂപ്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: