ലീഗല്‍ മെട്രോളജി ഓഫീസിലേക്ക് ബിഎംഎസ് മാര്‍ച്ച് നടത്തി

Saturday 9 January 2016 10:04 pm IST

പാലാ: ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ ലീഗല്‍ മെട്രോളജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഓട്ടോറിക്ഷയില്‍ മീറ്റര്‍ പതിപ്പിക്കാനുള്ള കാലാവധി 3 മാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കുക, അന്യായമായ ഫൈന്‍ എടുത്തുകളയുക, ഗ്രാമപ്രദേശങ്ങളിലെ മീറ്റര്‍ സമ്പ്രദായം അവസാനിപ്പിക്കുക, ലീഗല്‍ മെട്രോളജി ഓഫീസ് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കുക, കേടായ മീറ്ററുകള്‍ നന്നാക്കാനുള്ള സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ ധര്‍ണ്ണ. ധര്‍ണ്ണ ബിഎംഎസ് ജില്ലാ സെക്രട്ടറി റ്റി.എം. നളിനാക്ഷന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.എസ്. ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സാബു വര്‍ഗ്ഗീസ്, ഹരികൃഷ്ണന്‍ മേവിട, കെ.ജി. ഗോപകുമാര്‍, മയാ മോഹനന്‍, രാധാകൃഷ്ണന്‍ ഉഴവൂര്‍, എ. അനില്‍കുമാര്‍, ജോസ് ജോര്‍ജ്ജ്, പ്രദീപ് കുന്നത്ത്, പ്രതീഷ് വെള്ളാപ്പാട്, എം.ആര്‍. സജികുമാര്‍ തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.