ദേശീയ സീനിയര്‍ വോളിബോളില്‍: കേരളത്തിന് ഇരട്ട ഫൈനല്‍

Saturday 9 January 2016 10:11 pm IST

ബെംഗളൂരു: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഇരട്ട ഫൈനല്‍. പുരുഷ-വനിതാ വിഭാഗങ്ങളില്‍ കേരളം കലാശക്കളിക്ക് യോഗ്യത നേടി. സെമിഫൈനലില്‍ പുരുഷന്മാരില്‍ പഞ്ചാബിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയപ്പോള്‍ (19-25, 23-25, 28-26, 25-18, 15-13). വനിതകളില്‍ തമിഴ്‌നാടിനെ തുരത്തി (25-09, 25-17, 25-22). ഇരു വിഭാഗത്തിലും റെയ്ല്‍വേയാണ് എതിരാളികള്‍. ഫൈനല്‍ ഇന്ന്. പുരുഷന്മാരില്‍ ആദ്യ രണ്ടു സെറ്റും നഷ്ടപ്പെടുത്തി, മൂന്നാമത്തേതില്‍ കീഴടങ്ങലിന്റെ വക്കില്‍നിന്ന് പൊരുതിക്കയറിയാണ് കേരളം കലാശക്കളിക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ഒപ്പത്തിനൊപ്പം പൊരുതിയ മൂന്നാം സെറ്റ് 28-26ന് കേരളം സ്വന്തമാക്കി. ഇതോടെ, ഗ്രൂപ്പ് മത്സരത്തില്‍ പഞ്ചാബില്‍നിന്നേറ്റ തോല്‍വിക്കു പകരംവീട്ടാനും കേരളത്തിനായി. റെയ്ല്‍വേ തുടര്‍ച്ചയായ സെറ്റില്‍ തമിഴ്‌നാടിനെ തകര്‍ത്തു, സ്‌കോര്‍: 25-23, 25-23, 25-18. മത്സരം 75 മിനിറ്റില്‍ അവസാനിച്ചു. വനിതകളില്‍ തമിഴ്‌നാടിനെ നിലംതൊടീച്ചില്ല കേരളം. 54 മിനിറ്റില്‍ മത്സരം അവസാനിച്ചു. പശ്ചിമ ബംഗാളിനെ തുടര്‍ച്ചയായ സെറ്റില്‍ കീഴടക്കിയാണ് റെയ്ല്‍വേയുടെ മുന്നേറ്റം, സ്‌കോര്‍: 25-9, 25-20, 25-13. റെയ്ല്‍വേയുടെ മികവിനു മുന്നില്‍ അടിപതറിയ ബംഗാള്‍ 60 മിനിറ്റില്‍ മത്സരം അടിയറവച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.