കൊച്ചി: കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിനുള്ള ആദ്യ കോച്ച് മുട്ടം യാര്‍ഡില്‍ എത്തിച്ചു. രാവിലെ മൂന്ന് ട്രെയിലുകളിലായെത്തിയ കോച്ചുകളില്‍ ഒന്ന് യാര്‍ഡില്‍ പ്രത്യേകം തയ്യറാക്കിയ ഫ്ലാറ്റ്ഫോമില്‍ ഇറക്കിവച്ചു. ബാക്കി രണ്ടെണ്ണം വൈകിട്ടോടെ യാര്‍ഡില്‍ എത്തിക്കും.
40 ചക്രങ്ങളുള്ള വലിയ ട്രയിലറില്‍ ആണ് കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ എത്തിക്കുന്നത്. കോച്ചുകളുടെ കൂട്ടിയോജിപ്പിക്കല്‍ നടപടികള്‍ പന്ത്രണ്ടാം തീയതി മുതല്‍ ആരംഭിക്കും. മെട്രോയുടെ ട്രാക്കിനുള്ളിലെ പരീക്ഷണ ഓട്ടം ഈ മാസം 23ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്ലാഗ് ഓഫ് ചെയ്യും. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ ആലുവയിലെത്തിച്ചത്.
ഈ മാസം രണ്ടിനു ആന്ധ്രപ്രദേശില്‍ ശ്രീ സിറ്റിയിലെ അല്‍സ്റ്റോം പ്ലാന്റില്‍ നിന്നു പുറപ്പെട്ട മൂന്നു കോച്ചുകള്‍ പ്രത്യേകം ട്രെയിലറുകളിലാണ് കൊണ്ടുവന്നത്. ട്രെയ്ലറില്‍നിന്നു കോച്ചുകള്‍ ഇറക്കാനുള്ള യന്ത്രങ്ങളും തൊഴിലാളികളും അല്‍സ്റ്റോം പ്ലാന്റില്‍നിന്നും കോച്ചുകള്‍ക്കൊപ്പം എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: