പുനലൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിയെ നാലംഗസംഘം മര്‍ദ്ദിച്ചതായി പരാതി. പ്ലസ്വണ് വിദ്യാര്‍ത്ഥിയായ പുനലൂര്‍ പേപ്പര്‍മില്‍ ഗോകുലത്തിന്റെ രമേശിന്റെ മകന് അമേഷ്(17)നാണ് മര്‍ദ്ദനമേറ്റത്. ഐക്കരകോണം എസ്എന്‍ ട്രസ്റ്റ് ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിയായ അമേഷിനെ കഴിഞ്ഞദിവസം വൈകുന്നേരം സ്കൂളില്‍ നിന്നും ഇറങ്ങുമ്പോഴാണ് നാലംഗ സംഘം മര്‍ദ്ദിച്ചത്. പുനലൂര്‍ താലുക്കാശുപത്രിയില്‍ ചികിത്സയിലാണ്. പുനലൂര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: