ഹൈദരാബാദ്: തിരുപ്പതി തിരുമല ദേവസ്വത്തിന്റെ പ്രസാദ വരവ് 700 കോടി കവിഞ്ഞു. ഭഗവാന് വെങ്കടേശ്വരനെ തൊഴാന്‍ എത്തുന്നവരുടെ ഏറ്റവും വലിയ ആകര്‍ഷണം ഭഗവാന്റെ പ്രസാദമായ ലഡുവാണ്. 2017 അവസാനത്തോടെ ലഡു പ്രസാദത്തിന്റെ വിറ്റ് വരവ് 1000 കോടി രൂപയിലെത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്.
പ്രസാദം തയ്യാറാക്കുന്ന ലോകത്തെ ഏറ്റവും വലിയ ഈ അടുക്കളയില്‍ അത്യന്താധുനിക സംവിധാനങ്ങളാണ് ഒരുക്കുന്നത്. ക്യൂകോംപ്ളക്സിന് സമീപത്ത് രണ്ടാമത്തെ വലിയ അടുക്കള ഈ വര്‍ഷം ഉദ്ഘാടനം ചെയ്യും.
ഭക്തജനങ്ങള്‍ക്ക് പാല് നല്‍കുന്നതിനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്. പുതിയ കാന്റീന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: