പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് ഉപയോഗിക്കണം - കൃഷ്ണയ്യര്‍

Sunday 3 July 2011 5:23 pm IST

കൊച്ചി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം ദാരിദ്ര നിര്‍മാര്‍ജ്ജനത്തിന് ഉപയോഗിക്കണമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. സ്വത്ത് രാജാക്കന്മാരുടെയോ കുബേരന്മാരുടെയോ അല്ല. കുചേലന്മാരുടെ സ്വത്താണ്. മാനവരാശിയുടെ സൗഖ്യത്തിനായി ഇത് ഉപയോഗിക്കണം. മതസ്ഥാപനത്തിലെ സ്വത്ത് രാജ്യപുരോഗതിക്ക് ഉപയോഗിക്കാന്‍ ദേശീയതലത്തില്‍ ട്രസ്റ്റ് രൂപീകരിക്കണം. ഇക്കാര്യത്തില്‍ ന്യായാധിപന്മാര്‍ അഭിപ്രായം പറയണം. അഭിപ്രായങ്ങള്‍ ക്രോഡീകരിക്കാന്‍ പാര്‍ലമെന്റ് കമ്മിഷന്‍ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.