കൊച്ചി: അരുണ്‍ ജെയ്റ്റ്ലി തന്റെ നേതാവാണെന്നും തന്റെ പോരാട്ടം അദ്ദേഹത്തിനെതിരല്ലെന്നും കീര്‍ത്തി ആസാദ് എംപി. എറണാകുളം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനമന്ത്രിക്കെതിരെയൊ ബിജെപിക്കെതിരെയോ ഒന്നും പറഞ്ഞിട്ടില്ല. വ്യക്തികള്‍ക്കെതിരെ പറയുമ്പോള്‍ അത് പാര്‍ട്ടിക്കെതിരെ ആവില്ല. രാജ്യത്തെ കായിക മേഖലയില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. തനിക്കെതിരായി ഡിഡിസിഎ പാസാക്കി എന്ന് പറയുന്ന പ്രമേയം വ്യാജമാണെന്നും കീര്‍ത്തി ആസാദ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: