ന്യൂദല്‍ഹി: സര്‍ക്കാരുമായി ബന്ധപ്പെട്ട പരാതികളില്‍ പൊതുവായി കാണുന്ന തെറ്റുകളും മറ്റും കുറയ്ക്കാന്‍ ഇതിനോടൊപ്പം ആധാര്‍ കാര്‍ഡ് നമ്പറും ഇനി ഉള്‍പ്പെടുത്തണം. പൊതുജനങ്ങള്‍ക്ക് കേന്ദ്ര നിയമങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവിഷ്കരിക്കുന്ന ഭരണപരിഷ്കരണവിഭാഗത്തിന്റേതാണ് നിര്‍ദ്ദേശം. www. pgportal.nic.in എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കുകയും പരാതി നല്‍കാനും സാധിക്കും.
രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ചും ജീവനക്കാരെ കുറിച്ചും ഇതില്‍ പരാതിപ്പെടാം. ഇത് എളുപ്പമാക്കാന്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കുന്നത് സഹായിക്കും.
കഴിഞ്ഞവര്‍ഷം അവസാനത്തോടെ പരാതി നല്‍കുന്നതിനുള്ള മൊബൈല്‍ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് പരാതികളാണ് ഓണ്‍ലൈനിലൂടെ ലഭിച്ചുവരുന്നത്. 2014ല്‍ മൂന്നു ലക്ഷവും 2013ല്‍ 2.01 ലക്ഷവും പരാതികള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: