മഡ്ഗാവ്: ഐ ലീഗ് ഫുട്ബോളില്‍ കൊല്‍ക്കത്ത കരുത്തര്‍ ഈസ്റ്റ് ബംഗാളിന് ജയം. സീസണിലെ ആദ്യ കളിയില്‍ ഈസ്റ്റ് ബംഗാള്‍ സ്പോര്‍ട്ടിങ് ഗോവയെ കീഴടക്കി (3-1). ഇന്നലത്തെ മറ്റൊരു മത്സരത്തില്‍ ഷില്ലോങ് ലജോങ്ങും മുംബൈ എഫ്സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ഗോവയില്‍ ഭൂരിഭാഗം സമയവും പിന്നില്‍നിന്ന ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ജയിച്ചു കയറിയത്. റാന്‍ഡി മാര്‍ട്ടിന്‍സിന്റെ ഇരട്ട ഗോളുകള്‍ കൊല്‍ക്കത്തന്‍ ശക്തികളുടെ ജയം അനായാസമാക്കി. 29ാം മിനിറ്റില്‍ ഒഡേഫ ഒകോലിയിലൂടെ സ്പോര്‍ട്ടിങ് മുന്നില്‍. 67, 81 മിനിറ്റുകളിലാണ് മാര്‍ട്ടിന്‍സ് ലക്ഷ്യം കണ്ടത്. 78ാം മിനിറ്റില്‍ ബികാഷ് ജെയ്റുവും ഈസ്റ്റ് ബംഗാളിനായി സ്കോര്‍ ചെയ്തു.
ലീഗില്‍ ആദ്യ ദിവസത്തെ രണ്ടാം മത്സരത്തില്‍ നിലവിലെ റണ്ണറപ്പ് ബംഗളൂരു എഫ്സിയും ജയം കണ്ടു. എവേ മത്സരത്തില്‍ സാല്‍ഗോക്കര്‍ ഗോവയെ 2-1ന് കീഴടക്കി ബെംഗളൂരു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: