ദേശീയ സീനിയര്‍ വോളിബോള്‍:കേരളത്തിന് നിരാശ

Sunday 10 January 2016 9:49 pm IST

ബെംഗളൂരു: ദേശീയ വോളിബോള്‍ കിരീടം കേരളത്തിന് നഷ്ടം. ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പുരുഷ-വനിതാ വിഭാഗം ഫൈനലുകളില്‍ റെയില്‍വേയോട് കീഴടങ്ങി കേരള ടീമുകള്‍. വനിതകളില്‍ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് റെയ്ല്‍വേയുടെ ജയം, സ്‌കോര്‍: 19-25, 25-21, 25-20, 25-17. പുരുഷന്മാരില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് റെയില്‍വേ കിരീടം നേടിയത്, സ്‌കോര്‍: 19-25, 27-25, 25-20, 20-25, 17-15. ഇരു വിഭാഗത്തിലും തമിഴ്‌നാട് മൂന്നാമത്. വനിതകളില്‍ ആദ്യ സെറ്റ് നേടിയ ശേഷം കളി മറന്നു കേരളം. രണ്ടാം സെറ്റില്‍ പൊരുതിയെങ്കിലും, മൂന്ന്, നാല് സെറ്റുകളില്‍ തീര്‍ത്തും നിരാശപ്പെടുത്തി. പുരുഷന്മാരില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് കേരളം കീഴടങ്ങിയത്. ഒന്ന്, നാല് സെറ്റുകള്‍ കേരളം നേടി. രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പൊരുതിയാണ് കീഴടങ്ങിയത്. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിലും റെയ്ല്‍വേയോട് തോറ്റിരുന്നു പുരുഷന്മാര്‍. പുരുഷന്മാരില്‍ പഞ്ചാബിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് തമിഴ്‌നാട് വെങ്കലം നേടിയത്, സ്‌കോര്‍: 25-15, 25-16, 25-27, 25-21. വനിതകളില്‍ ബംഗാളിനെ തുടര്‍ച്ചയായ സെറ്റില്‍ കീഴടക്കി, സ്‌കോര്‍: 25-16, 25-17, 25-19.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.