പാണ്ടിത്താവളത്തില്‍ ഭീതി പരത്തി വീണ്ടും കാട്ടാനകൂട്ടം

Sunday 10 January 2016 9:57 pm IST

ശബരിമല: പാണ്ടിത്താവളത്ത് ഉരല്‍ക്കുഴി ഭാഗത്ത് വീണ്ടും കാട്ടാനകൂട്ടം ഇറങ്ങി. കഴിഞ്ഞ ദിവസം പുലര്‍ച്ച രണ്ടിനാണ് എട്ട് ആനകള്‍ അടങ്ങുന്ന കാട്ടാനകൂട്ടം ഭീതിപരത്തി ഇറങ്ങിയത്. രണ്ട് കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു. ഉരല്‍ക്കുഴിഭാഗത്ത് തീര്‍ത്ഥാടനകാലം ആരംഭിച്ചശേഷം ഇത് അഞ്ചാം തവണയാണ് ആനയിറങ്ങുന്നത്. രണ്ട് തവണയിറങ്ങിയപ്പോള്‍ ബ്രാഹ്മണ ദക്ഷിണക്കായി ഉരല്‍ക്കുഴിഭാഗത്ത് സ്ഥാപിച്ചിട്ടുള്ള താത്കാലിക ഷെഡ് കാട്ടാനകൂട്ടം നശിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസവും ആനയിറങ്ങിയപ്പോള്‍ വനപാലകര്‍ ആകാശത്തേക്ക് നിറയൊഴിച്ചാണ് കാട്ടാനകൂട്ടത്തെ തിരികെ കാട്ടിലേക്ക് കയറ്റിയത്. മകരവിളക്ക് അടുക്കുന്നതോടെ പുല്ലുമേട് വഴി സന്നിധാനത്തേക്ക് ഏറ്റവും അധികം തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന കാനന പാതയിലാണ് ഇപ്പോള്‍ കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.