കൊതകുത്തി :മോട്ടോര്‍ പണിമുക്കിയതോടെ തൊടുപുഴ കൊതകുത്തി ഒന്നാംപാറ നിവാസികളുടെ കുടിവെള്ളം മുടങ്ങി. ഇതോടെ ദുരിതത്തിലായത് 27 ഓളം കുടുംബങ്ങള്‍. ഒരുമാസം മുമ്പാണ് കുഴല്‍ കിണറില്‍ സ്ഥാപിച്ചിരുന്ന മോട്ടോര്‍ തകരാറിലായത്. ഇതോടെ മലമുകളില്‍ താമസിക്കുന്ന കുടംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായി. മഴ മാറിയതോടെ ദീര്‍ഘദൂരം നടന്ന് താഴെയെത്തിയാണ് ഇവര്‍ വെള്ളം ശേഖരിക്കുന്നത്. ഇടവെട്ടി പഞ്ചായത്ത് വാട്ടര്‍ അതോറിട്ടിയുമായി സഹകരിച്ചാണ് 6 മാസം മുമ്പ് പുതിയ കുഴല്‍ കിണര്‍ നിര്‍മ്മിച്ച് ഒന്നാംപാറ നിവാസികള്‍ക്ക് വെള്ളം എത്തിച്ചത്. അരക്കിലോമീറ്ററോളം ദൂരം പൈപ്പിട്ടാണ് വെള്ളം ഇവിടെ എത്തിച്ചിരുന്നത്. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ആളെയും ചുമതലപ്പെടുത്തിയിരുന്നു. കുടിവെള്ളം മുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടിട്ടും കേടായ മോട്ടോര്‍ നന്നാക്കി സ്ഥാപിക്കുവാന്‍ അധികൃതര്‍ക്കായിട്ടില്ല. വാട്ടര്‍ അതോറിട്ടിക്കാണ് ഇതിന്റെ ചുമതല. ഗ്യാരണ്ടി കാലയളവില്‍ കേടായതിനാല്‍ കമ്പനി അധികൃതര്‍ നേരിട്ടാണ് മോട്ടോര്‍ നന്നാക്കുന്നതെന്നും ഇതാണ് കാലതാമസം വരാന്‍ കാരണമെന്നും വാര്‍ഡ് മെമ്പര്‍ പറയുന്നു. ജനങ്ങളുടെ ദുരിതം കണ്ടറിഞ്ഞ് അധികൃതര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഒന്നാംപാറ നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: