തൊടുപുഴ: കുടിവെള്ള പൈപ്പ് ഇടുന്നതിനായി വെട്ടിപ്പൊളിച്ച റോഡ് റീടാറിംഗ് നടത്താന്‍ മടിച്ച് അധികൃതര്‍. തൊടുപുഴ മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ സമീപത്തെ കുഴിയാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. കോതായിക്കുന്ന് ബൈപ്പാസ് വഴിയെത്തുന്ന ബസുകള്‍ സ്റ്റാന്റിലേക്ക് ഇറങ്ങുന്നിടത്താണ് റോഡ് നടുവെ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്. നഗരത്തില്‍ പലയിടങ്ങളിലും ടാറിംഗ് പൂര്‍ത്തിയായെങ്കിലും ദിനം പ്രതി നൂറ് കണക്കിന് ബസുകള്‍ എത്തുന്ന ഇവിടെ യാതൊരു പണിയും നടത്തിയിട്ടില്ല. അമിത വേഗത്തിലെത്തുന്ന ബസുകള്‍ കട്ടിംഗ് ചാടുന്നതോടെ യാത്രക്കാരുടെ നടുവൊടിയുകയാണ്. അടിയന്തിരമായി ഇവിടം ടാര്‍ ചെയ്യണമെന്നാണ് ബസ് ജീവനക്കാരും യാത്രക്കാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: