നിലമാമൂട്: തോലടി അണ്ടൂര്കണ്ടന് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവത്തിന്റെും രണ്ടാമത് ഭാഗവത സപ്താഹയജ്ഞത്തിന്റെയും ഭദ്രദീപം തെളിക്കല്‍ നടന് സുരേഷ്ഗോപി നിര്‍വഹിച്ചു. ക്ഷേത്ര പ്രസിഡന്റ് സി. സുകുമാരന്‍നായര്‍ അധ്യക്ഷത വഹിച്ചു. സി. നാരായണശര്‍മ, കെ. അരവിന്ദാക്ഷന്, കെ. പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു. യജ്ഞശാലയില്‍ ഭാഗവത മാഹാത്മ്യ പ്രഭാഷണം യജ്ഞാചാര്യന്‍ രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: