കൊച്ചി: മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്ത പുതുതലമുറയാണ് വളര്‍ന്നു വരുന്നതെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ശാന്തിഗിരി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. മൗലികവാദം എല്ലാ മതങ്ങളിലും വളരുന്നു. അരാജകത്വത്തില്‍ നിന്നും തീവ്രവാദത്തില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിച്ച മാതാവിനെ നിഷ്കരുണം വെടിവച്ചുകൊന്ന മകന് ലോകത്തെ ഞെട്ടിക്കുകയാണ്. വര്‍ഗ്ഗീയതയെ തള്ളിപ്പറയാന്‍ ആര്‍ക്കും അവകാശമില്ലാത്ത സ്ഥിതി. കയറിക്കിടക്കാനിടമില്ലാത്ത ലക്ഷക്കണക്കിനു ദരിദ്രനാരായണന്മാരുള്ള രാജ്യത്ത് ആഡംബരസൗധങ്ങള്‍ പണിതുയര്‍ത്തി സാധാരണക്കാരെ ധനികര്‍ വെല്ലുവിളിക്കുകയാണെന്നും സ്വാമി പറഞ്ഞു.
ശാന്തിഗിരി ആശ്രമത്തിലെ സന്യാസിമാരായ സ്വാമി ധര്‍മ്മാനന്ദ, സ്വാമി സ്നേഹാത്മ, സ്വാമി ജ്യോതിചന്ദ്രന്, സ്വാമി ചിത്തശുദ്ധന്‍ എന്നിവരും ബ്രഹ്മചാരി രാകഷ്, ഗിരീഷ് രാജ്, ഡോ. കിഷോര്‍, സതീശന് ആര്, അഡ്വ. കെ.സി. സന്തോഷ് കുമാര്‍, രവി, രമണന്, ക്യാപ്റ്റന്‍ മോഹന്‍ദാസ്, പി. കെ.വേണുഗോപാല്‍, ഉണ്ണികൃഷ്ണന്, ഓമന ഗിരീഷ്, ഗിരിജ ചന്ദ്രന് തുടങ്ങിയവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: