ലോസ് ആഞ്ചലോസ്: ഗ്ലോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ദ റെവന്റിലെ പ്രകടനത്തിന് ലിയനാര്‍ഡോ ഡികാപ്രിയോയെ മികച്ച നടനായി തെരഞ്ഞെടുത്തു. മികച്ച ചിത്രമായി ഡ്രാമയും മികച്ച സംവിധായകനായി അലേജാന്‍ഡ്രോ ജി. ഇനാരിറ്റുവിനെ തെരഞ്ഞെടുത്തു. ഇത് മൂന്നാമത്തെ തവണയാണ് ഡികാപ്രിയോക്ക് ഗ്ലോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിക്കുന്നത്.
മികച്ച നടി : ബ്രി ലാര്‍സന്‍, റൂം, മികച്ച നടി (മ്യൂസിക്കല്‍/കോമഡി): ജെന്നിഫര്‍ ലോറന്‍സ്, ജോയി, മികച്ച നടന് (മ്യൂസിക്കല്‍/കോമഡി): മാറ്റ് ഡാമോണ്‍, ദി മാര്‍ഷിയന്‍, മികച്ച സഹനടി കേറ്റ് വിന്‍സ്ലെറ്റ്, ചിത്രം സ്റ്റീവ് ജോബ്സ്. മികച്ച സഹനടന്‍ സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍, ക്രീഡ്. മികച്ച ചിത്രം ദ റെവന്റ്, മികച്ച മ്യൂസിക്കല്‍/കോമഡി: ദി മാര്‍ഷിയന്‍. മികച്ച നടി : ടാര്ജി പി. ഹെന്സന്. മികച്ച കോമഡി: മോസാര്‍ട്ട് ഇന്‍ ദി ജംഗിള്‍, മികച്ച ഡ്രാമ: മിസ്റ്റര്‍ റോബോട്ട്, മികച്ച അനിമേറ്റഡ് ഫീച്ചര്‍: ഇന്‍സൈഡ് ഔട്ട്,
ടെലിവിഷന്‍ പുരസ്ക്കാരം നേടിയവര്‍: മികച്ച ടെലിവിഷന്‍ സിരീസ്: മിസ്റ്റര്‍ റോബോട്ട്. മികച്ച നടന് ടെലിവിഷന്‍ സിരീസ് (കോമഡി/മ്യൂസിക്കല്‍): ഗേല്‍ ഗാര്‍സിയ ബെര്‍നല്‍ (മൊസാര്‍ട്ട് ഇന്‍ ദ ജംഗിള്‍). മികച്ച നടന് ടെലിവിഷന്‍ സിരീസ് : ജോന് ഹാം (മാഡ് മെന്‍), മികച്ച നടി (ടിവി ചിത്രം/മിനിസിരീസ്): ലേഡി ഗാഗ (അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി ഹോട്ടല്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: