ബിജെപി പ്രവര്‍ത്തകര്‍ റോഡ് നിര്‍മാണം തടഞ്ഞു

Monday 11 January 2016 10:47 am IST

കരുനാഗപ്പള്ളി: തകര്‍ന്നുകടിക്കുന്ന പൈപ്പ്‌ലെനിന്റെ പണി തീര്‍ക്കാതെ റോഡ്പണി നടത്താനുള്ള നീക്കം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തഴവ വടിമുക്കില്‍ നിന്നും തെക്കോട്ടുള്ള റോഡുപണിയാണ് തടഞ്ഞത്. പൈപ്പ് ശരിയാക്കാത്തതിനാല്‍ റോഡിലൂടെ കുടിവെള്ളം ഒഴുകിപോകുകയാണ്. സ്ഥിരം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും ബന്ധപ്പെട്ട അധികൃതര്‍ തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്ന് പരിസരവാസികള്‍ പാതിപ്പെടുന്നു. ഇതിനിടയിലാണ് ഇതിന്റെ മുകളിലൂടെ റോഡ് ടാര്‍ ചെയ്യാനുള്ള നീക്കം കഴിഞ്ഞദിവസം നടന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് വെള്ളക്കെട്ടായി കിടക്കുന്ന ഇവിടത്തെ പൈപ്പ്‌ലൈന്‍ ശരിയാക്കാതെ യാതൊരുനിര്‍മാണവും വേണ്ടെന്ന് ബിജെപി നിലപാടെടുത്തു. ഇതിനു ശേഷവും റോഡ് ടാര്‍ ചെയ്യാനുള്ള കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തുകയായിരുന്നു. ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനൂപ്, മേഖലാ കണ്‍വീനര്‍ ഡോ.അരുണ്‍, അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.