മുദ്രാ യോജന പദ്ധതി അട്ടിമറിക്കാനുള്ള ബാങ്കുകളുടെ ശ്രമം പ്രതിഷേധാര്‍ഹം: യുവമോര്‍ച്ച

Monday 11 January 2016 1:39 pm IST

മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ മുദ്രാ യോജന പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി. ഭാരതത്തിലെ സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ചെറുകിട വാണിജ്യ വ്യവസായ സംരംഭങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്ന പദ്ധതിയാണ്പ്രധാനമന്ത്രിയുടെ മുദ്ര ബാങ്ക് യോജന (മൈക്രോ യൂണിറ്റ്‌സ് ഡവലപ്പ്‌മെന്റ് ആന്‍ഡ് റീഫൈനാന്‍സ് ഏജന്‍സി ലിമിറ്റഡ്). രാജ്യത്ത് ആദ്യമായി റിജക്ഷന്‍ ഓഡിറ്റ് നടപ്പാക്കിയ പദ്ധതിയാണിത്. എന്നാല്‍ ഇതിനായി ബാങ്കുകളെ സമീപിച്ചാല്‍ ഇങ്ങനെയൊരു പദ്ധതിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് ബാങ്കുകളുടെ മറുപടി. ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെ സഹകരണ ബാങ്കുകള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാം. എന്നാല്‍ ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന അല്ലെങ്കില്‍ സ്വാധീനമുള്ള ബാങ്കുകളില്‍ ഈ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജില്ലയില്‍ ഇതിനോടകം നിരവധി ആളുകള്‍ മുദ്രാ പദ്ധതിയുമായി ബാങ്കുകളെ സമീപിച്ചെങ്കിലും നാമമാത്രമായ ആളുകള്‍ക്ക് മാത്രമാണ് ലോണ്‍ ലഭിച്ചത്. അപേക്ഷകള്‍ നിരസ്‌കരിക്കാനുള്ള അവകാശം ബാങ്കുകള്‍ക്ക് ഉണ്ടെങ്കിലും നിരസിക്കപ്പെടുന്ന ഓരോ അപേക്ഷയും റിജക്ഷന്‍ ഓഡിറ്റിലൂടെ കണ്ടെത്തുകയും അവര്‍ക്ക് എങ്ങനെ വായ്പ നല്‍കാമെന്നുള്ള നടപടിക്രമങ്ങളും മുദ്ര ബാങ്കിലുണ്ട്. ജനങ്ങള്‍ക്ക് ഇത്രത്തോളം ഗുണകരമായ ഒരു പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ബാങ്കുകള്‍ ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം ശക്തമാ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും യുവമോര്‍ച്ച പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ശിതു കൃഷ്ണന്‍, രതീഷ് അങ്ങാടിപ്പുറം, അനില്‍കുമാര്‍, ഷിനോജ് പണിക്കര്‍, റിജു, ശ്രീജിത്ത് അരിമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.