ആലപ്പുഴ: ആശുപത്രി വാര്‍ഡില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടക്കാന്‍ ശ്രമിച്ച യുവാവ് ഫോണുമായി പിടിയില്‍. കണിച്ചുകുളങ്ങര കട്ടച്ചിറ വീട്ടില്‍ രതീഷ് കുമാര്‍ ആണ് പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പതിനേഴാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ബന്ധുവായ മാന്നാര്‍ ഹരീഷ് ഭവനത്തില്‍ ഹരീഷിന്റെ മൊബൈല്‍ഫോണ്‍ ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ അത്യാഹിത വിഭാഗത്തില്‍ എത്തി ഫോണ്‍ അഴിച്ചു സിംകാര്‍ഡ് മാറാന്‍ ശ്രമിക്കുന്നതിടയില്‍ എയ്ഡ് പോസ്റ്റ് എസ്ഐ പ്രശാന്ത് പിടികൂടുകയായിരുന്നു.
സിവില്‍ പോലീസ് ഓഫീസറന്മാരായ ബിനു, രഘുനാഥന് എന്നിവരും എസ്ഐയ്ക്കൊപ്പം ഉണ്ടായിരുന്നു. പ്രതിയെ അമ്പലപ്പുഴ പോലീസിന് കൈമാറി. പോലീസ് ഇയാളെ ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: