ചാരുംമൂട്: നൂറനാട് പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമനാവിജയനും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിജുവും പഞ്ചായത്തംഗങ്ങളും 20 ഓളം വരുന്ന സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്ന് എക്സൈസ് ഓഫീസ് പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയതായി പരാതി.
ഡിവൈഎഫ്ഐ നേതാവ് പാലമേല്‍ പഞ്ചായത്തില്‍ പള്ളിക്കല്‍ സുരേഷ്‘ഭവനത്തില്‍ സുരേഷിന്റെ രണ്ടുനിലവീട്ടിലും ഉടമസ്ഥതയിലുള്ള ഹോളോ ബ്രിക്സ് കമ്പനിയിലും സമീപത്തും സ്പിരിറ്റ് സൂക്ഷിച്ചിരിക്കുന്നു എന്ന് നൂറനാട് എക്സൈസ് ഓഫീസില്‍ പരാതി കിട്ടിയിരുന്നു. തുടര്‍ന്ന് എക്സൈസ് ഇന്‍സ്പക്ടര്‍ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘം സുരേഷിന്റെ വീട്ടില്‍ പരിശോധന നടത്താന്‍ എത്തി.
എന്നാല്‍ വ്യാജപരാധിയാണെന്ന് ബോധ്യപ്പെട്ടതിനാല്‍ എക്സൈസ് സംഘം പരിശോധന നടത്തിയില്ല. എന്നാല്‍ റെയിഡ് നടത്തിയെന്നരോപിച്ചാണ് പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് എക്സൈസ് ഓഫീസ് ഉപരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: