കഞ്ചാവുമായി യുവാവ് പിടിയില്‍.

Monday 11 January 2016 9:47 pm IST

തൊടുപുഴ: കഞ്ചാവുമായി യുവാവ് പിടിയില്‍. വണ്ണപ്പുറം വെള്ളള്ള് മംഗലോലിക്കല്‍ ജ്യോതിഷ്(25) നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പട്ടയകുടിക്ക് സമീപം റോഡരികില്‍ നിന്നാണ് ഇന്നലെ വൈകുന്നേരം പ്രതി പിടിയിലാവുന്നത്. ഇയാളില്‍ നിന്നും 23 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ ഷിബു മാത്യു, ഓഫീസര്‍മാരായ ജോര്‍ജ്ജ്, ജോസ്, സിജുമോന്‍, ബിജു കെ ആര്‍, സിറാജുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.