തൊടുപുഴ : സ്വാമി വിവേകാനന്ദന്റെ 143-ാം ജന്മ വാര്‍ഷിക ദിനമായ ഇന്ന് ദേശീയ യുവജന ദിനമായി ആഘോഷിക്കും. യുവമോര്‍ച്ച, എബിവിപി എന്നീ സംഘടനകളുടെ നേത്വത്തില്‍ വിവേകാനന്ദ ജയന്തി ആഘോഷിക്കും. ഇടുക്കി ജില്ലാ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ വാരാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10.30 ന് തൊടുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാറിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗം അഡ്വ.ജോയ്സ് ജോര്‍ജ്ജ് എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ സന്നദ്ധ സംഘടനകള്‍ക്കുള്ള കായികോപകരണങ്ങള്‍ വിതരണം ചെയ്യും. ജില്ലാതലത്തില്‍ നടത്തിയഡിക്ലമേഷന് കോണ്ടസ്റ്റിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും തൊടുപുഴ ഡിവൈഎസ്പി ജോണ്സണ് ജോസഫ് വിതരണം ചെയ്യും. എന്‍വൈകെ നടത്തിയ വിവിധ തൊഴില്‍ പരിശീലനങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടത്തും. എന്‍വൈകെ ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ ഹരിലാല്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍, ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ രവീന്ദ്രന്, ന്യൂമാന്‍ കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.സാജു എബ്രാഹം, വിവേകാനന്ദ കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി അഖില്‍ ശശിധരന് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ആതുരസേവനരംഗത്തെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത ഭിഷഗ്വരനും അപ്പോത്തിക്കരി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുമായ ഡോ.ജോര്‍ജ്ജ് മാത്യു സെമിനാര്‍ നയിക്കും. തുടര്‍ന്ന് ക്വിസ് മത്സരവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: