അറക്കുളം: സംസ്ഥാന യൂത്ത് വോളിബോള്‍ മത്സരത്തില്‍ രണ്ടാം ദിവസമായ ഇന്നലെ വരെ നടന്ന മത്സര ഫലങ്ങള്‍ പുരുഷവിഭാഗത്തില്‍ പാലക്കാട് ആലപ്പുഴയെ തോല്‍പ്പിച്ചു (25-18, 25-22, 25-21) വനിതാ വിഭാഗത്തില്‍ കണ്ണൂര്‍ ഇടുക്കിയെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി (25-22, 25-18, 19-25, 25-16) പുരുഷവിഭാഗത്തില്‍ എറണാകുളം എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്ക് ഇടുക്കിയെ തോല്‍പ്പിച്ചു. (25-19, 25-17, 25-14) പുരുഷവിഭാഗത്തില്‍ മലപ്പുറം കോട്ടയത്തെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെട്ടുത്തി ( 25-22, 16-25, 23-25, 25-19, 15-12) പുരുഷവിഭാഗത്തില്‍ കൊല്ലം തൃശൂരിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി (25-22, 25-12, 25-23) പുരുഷവിഭാഗത്തില്‍ തിരുവനന്തപുരം കോഴിക്കോടിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. (25-23, 22-25, 25-22, 25-19) വനിതാ വിഭാഗത്തില്‍ കണ്ണൂര്‍ ആലപ്പുഴയെ എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ( 25-11, 25-6, 25-10) വനിതാ വിഭാഗത്തില്‍ തൃശ്യൂര് പാലക്കാടിനെ പരാജയപ്പെടുത്തി (25-17, 25-12, 25-8).
പ്രതികരിക്കാൻ ഇവിടെ എഴുതുക: