നന്മ ചെയ്യാനാണ് ഫെയ്‌സ്ബുക്കും

Monday 11 January 2016 9:56 pm IST

വീരമൃത്യു വരിച്ച നിരഞ്ജനെന്ന ധീരജവാനെ അവഹേളിച്ച് ഇന്റര്‍നെറ്റില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. മുമ്പ് കുറ്റവും കുറവുമൊക്കെ പറഞ്ഞുനടന്നത് ഇന്ന് സീരീയലുകാര്‍ വിറ്റ് കാശാക്കുന്നു- പോരും, കുന്നായ്മയുമൊക്കെ. പക്ഷേ ഇന്ന് ഫെയ്‌സ്ബുക്കിലും വാട്‌സ് അപ്പിലുമൊക്കെ മറ്റുള്ളവരെ അവഹേളിച്ച് വ്യക്തിഹത്യ നടത്തി ആത്മസായുജ്യമടയുന്നവര്‍, തങ്ങള്‍ വ്രണപ്പെടുത്തുന്ന മാനാഭിമാനത്തെ തൃണവല്‍ക്കരിച്ച് ദുരുപയോഗം ചെയ്യുന്നവര്‍ സാമൂഹ്യദ്രോഹികളും രാജ്യദ്രോഹികളുമായി അധഃപതിക്കുന്നു. സമൂഹത്തിന് നന്മചെയ്യാനാണ് ഫെയ്‌സ്ബുക്കും വാട്‌സ് അപ്പും ലൈക്കുമൊക്കെ വേണ്ടത്. അല്ലാതെ ആരെയും അവഹേളിക്കാനും അധിക്ഷേപിക്കുവാനും ആവരുത്. വടക്കേതില്‍ വിനോദ്കുമാര്‍, നറുകര

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.