മോച്ചേരിയിലെ സിപിഎം അക്രമം ആസൂത്രിതം

Monday 11 January 2016 10:16 pm IST

മട്ടന്നൂര്‍: ചാവശ്ശേരി മോച്ചേരിയില്‍ ബിജെപി ബൂത്ത് പ്രസിഡണ്ടിന് നേരെ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ അക്രമം ആസൂതിതമെന്ന് സൂചന. ഗുരുതരമായി പരിക്കേറ്റ ബിജെപി മോച്ചേരി ബൂത്ത് കമ്മറ്റി പ്രസിഡണ്ട് മോച്ചേരി ഗോവിന്ദ നിവാസില്‍ ബാവ എന്ന സജേഷ് (29) ബിജെപി പ്രവര്‍ത്തന്‍ മോച്ചേരി ബിജു നിവാസില്‍ പ്രഭാകരന്‍ (49) എന്നിവര്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 8.30നായിരുന്നു സംഭവം. മോച്ചോരിയിലെ ഒരു കടയില്‍ പുരുഷ സ്വയംസഹായ സംഘം ചേരുന്നതിനിടയില്‍ മാരകായുധങ്ങളുമായെത്തിയ സിപിഎം ക്രിമിനല്‍ സംഘം സജേഷിനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പ്രഭാകരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സജേഷിന്റെ തലയ്ക്കും കഴുത്തിനും പുറത്തുമാണ് വെട്ടേറ്റത്. സിപിഎമ്മിന്റെ സ്ഥിരം ക്രിമനില്‍ സംഘവും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി അക്രമങ്ങള്‍ നടത്തിയ കേസുകളിലെ പ്രതികളുമായ കട്ടേങ്കണ്ടത്തെ വൈശാഖ്, ബാവ എന്നി വിജേഷ്, ഷിജന്‍, പുതുക്കുടിയിലെ ധിപിന്‍, രാജേഷ്, വയലാപറമ്പിലെ പാച്ചു എന്ന് ഷിയാസ്, കുറുവേരിയിലെ ജിഷ്ണു തുടങ്ങിയവരാണ് ഇരുവരെയും അക്രമിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് നേരത്തെ ആസൂത്രണം ചെയ്ത പ്രകാരം സിപിഎം ക്രിമിനല്‍ സംഘം മാരകായുധങ്ങളുമായി അക്രമം നടത്തിയത്. വട്ടക്കയം മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി അക്രമങ്ങളാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. സജേഷിന് നേരെ ഏതാനും മാസം മുമ്പ് സിപിഎം ക്രിമിനല്‍ സംഘം അക്രമം നടത്തിയിരുന്നു. ഇതില്‍ മാരകമായി പരിക്കേറ്റ് നിരവധി നാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന ഗുഡ്‌സ് ഓട്ടോ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. കഴിഞ്ഞ സപ്തംബറില്‍ നടന്ന ഹിന്ദു ഐക്യവേദി പദയാത്രയെ തുടര്‍ന്ന് പ്രവര്‍ത്തകരെ അക്രമിക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു. മോച്ചേരിയിലും പരിസര പ്രദേശങ്ങളില്‍ നിന്നും നിരവധി പേരാണ് സിപിഎം വിട്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ അണിചേര്‍ന്നത്. പാര്‍ട്ടി പരിപാടികളില്‍ വന്‍തോതില്‍ ജനപങ്കാളിത്തം കുറയുന്നതാണ് ഇത്തരത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ആസൂത്രിതമായി അക്രമം നടത്താന്‍ കാരണം. മട്ടന്നൂര്‍ സിഐ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമസംഭവം വഴിചിരിച്ചുവിടാനായി സിപിഎമ്മുകാര്‍ക്ക് നേരെ ഇല്ലാത്ത അക്രമകഥകളുമായി നേതൃത്വം മുന്നോട്ട് വന്നിട്ടുള്ളത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാന പ്രകാരം ഇന്നലെ ചാവശ്ശേരി മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.