പയ്യന്നൂര്‍: ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന നാലാമത് രാജ്യാന്തര ചലച്ചിത്രോത്സവം സംവിധായകന് ടി.വി.ചന്ദ്രന് ഉദ്ഘാടനം ചെയ്യും. ജനുവരി 23 മുതല്‍ 26 വരെ ഓപ്പണ്‍ ഫ്രെയിം സ്ക്രീനില്‍ (മുന്‍ ദിവ്യ ടാക്കീസ്) നടക്കുന്ന മേളയില്‍ ലോക സിനിമയിലെ ശ്രദ്ധേയമായ ഇരുപത് സിനിമകള്‍ മലയാളം സബ്ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിക്കാം. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന മേളയില്‍ ഡെലിഗേറ്റുകളായി പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9446168067, 9947751ഠ54, 944778356ഠ എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: