തപസ്യ : സാംസ്‌കാരിക തീര്‍ത്ഥയാത്ര 14 ന് പയ്യന്നൂരില്‍

Monday 11 January 2016 10:18 pm IST

പയ്യന്നൂര്‍: തപസ്യ കലാ സാഹിത്യവേദി ഭാര്‍ഗ്ഗവക്ഷേത്ര പ്രദക്ഷിണ പരിപാടിയുടെ ഭാഗമായി നടത്തുന്ന സാഗരതീര സാംസ്‌കാരിക തീര്‍ത്ഥയാത്രക്ക് 14 ന് വൈകുന്നേരം 4.30 ന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലൊരുക്കുന്ന കുട്ടമത്ത് ശ്രീധരന്‍ മാസ്റ്റര്‍ നഗരിയില്‍ പൗരസ്വീകരണം നല്‍കും. യാത്രാനായകന്‍ എസ്.രമേശന്‍നായര്‍ രചിച്ച ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് രമേശന്‍ പെരിന്തട്ടയും സംഘവും അവതരിപ്പിക്കുന്ന ഗാനവസന്തത്തോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് തപസ്യ കലാവിഭാഗം അവതരിപ്പിക്കുന്ന തെരുവുനാടകം അരങ്ങേറും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ എസ്.ശിവപ്രസാദ് ഷേണായി അദ്ധ്യക്ഷത വഹിക്കും. കെ.പി.രാധാകൃഷ്ണന്‍, മണി എടപ്പാള്‍, പി.പി.കരുണാകരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സദനം നാരായണന്‍ (ജ്യോതിഷം), കെ.വി.ആര്‍.പയ്യന്നൂര്‍ (സാംസ്‌കാരിക പ്രവര്‍ത്തനം), വി.പി.അപ്പുക്കുട്ട പൊതുവാള്‍ (സംസ്‌കൃതം), പുളിയാമ്പിള്ളി ശങ്കര മാരാര്‍ (വാദ്യം), ടി.ടി.കൃഷ്ണന്‍ (കഥകളി), പി.വി.കുട്ടിക്കൃഷ്ണന്‍ (അക്ഷരശ്ശോകം), കാനായി ശങ്കരന്‍ വൈദ്യര്‍ (വൈദ്യം), മാതമംഗലം കുമാരന്‍ പണിക്കര്‍ (പൂരക്കളി), സി.വേണുഗോപാലന്‍ (സംഗീതം), ഇ.എ.കൃഷ്ണന്‍(കോല്‍ക്കളി), പി.പി.നാരായണന്‍ ഗുരിക്കള്‍(കളരി മര്‍മ്മ ചികിത്സ), കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ (കഥകളിസംഗീതം), ഹരിമോഹനന്‍ മാസ്റ്റര്‍ (മ്യദംഗം), എം.ടി.അന്നൂര്‍(സിനിമ, നാടകം), ടി.കെ.സന്തോഷ് (സിനിമാ സംവിധാനം), എം.സുകുമാര്‍ജി(തിരക്കഥാകൃത്ത്), പടിഞ്ഞാറ്റയില്‍ രമേശന്‍ (വെങ്കല ശില്‍പകല), കലാമണ്ഡലം ലത(നൃത്ത പരിശീലനം), സി.കെ.ദിനേശ്കുമാര്‍ (സിനിമാ നിര്‍മ്മാണം) എന്നിവരെ ആദരിക്കലും പയ്യന്നൂര്‍ പാട്ടിന്റെ അവതരണവും നടക്കും. പാണപ്പുഴ പത്മനാഭന്‍ പണിക്കര്‍ സ്വാഗതവും പ്രശാന്ത് ബാബു കൈതപ്രം നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.