സംഘാടകസമിതി രൂപീകരിച്ചു

Monday 11 January 2016 10:24 pm IST

ഇരിട്ടി: 1920ല്‍ രൂപീകൃതമായി ശതാബ്ദത്തിന്റെ നിറവില്‍ അക്ഷര ജ്ഞാനത്തിന്റെ നിറകുടമായി ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് വഴിവിളക്കായി നില്‍ക്കുന്ന എടക്കാനം എല്‍. പി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തും. ആദ്യ വിദ്യാര്‍ത്ഥി മുതല്‍ 2015 മാര്‍ച്ച് മാസം വരെ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അണിനിരത്തി സംഘടിപ്പിക്കുന്ന വിപുലമായ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഏപ്രില്‍ 3ന് എടക്കാനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരും. സിനിമ, രാഷ്ട്രീയ-സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിന്റെ മുന്നോടിയായി വിവിധ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും ജില്ലാതല കലാ-കായിക മല്‍സരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. വിദ്യാര്‍ത്ഥി സംഗമത്തിന്റെ മുന്നോടിയായി മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും രക്ഷിതാക്കളുടേയും വിപുലമായ ജനറല്‍ ബോഡിയോഗം 17ന് വൈകുന്നേരം 2 മണിക്ക് എടക്കാനം എല്‍.പി.സ്‌കൂളില്‍ ചേരും. പരിപാടിയുടെ വിജയത്തിനായി പി.പ്രഭാകരന്‍ (ജനറല്‍ കണ്‍വീനര്‍) പി.പി.പ്രകാശന്‍, കെ.മുരളീധരന്‍ (കണ്‍വീനര്‍മാര്‍), എം.ശ്രീനിവാസന്‍ (ചെയര്‍മാന്‍) വി.കെ.ശിവദാസ്, ആര്‍.വി.രാജന്‍ (വൈസ് ചെയര്‍മാന്‍മാര്‍) എ.ഉത്തമന്‍ (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളായി 60 അംഗ സംഘാടകസമിതി രൂപീകരിച്ചു. ഫോണ്‍: 9846863669, 9447983340, 9947927120, 9447642886, 9946493439.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.