ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ പുതിയ മുഖ്യമന്ത്രിയുടെ സ്ഥാനമേല്‍ക്കല്‍ തടസമില്ലാതെ നടക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പ്രത്യാശിച്ചു. സംസ്ഥാനത്തെ ബിജെപി-പിഡിപി സഖ്യസര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കുവഹിച്ച രാം മാധവ്, സംസ്ഥാനത്തെ ഔദ്യോഗിക ദുഃഖാചരണം കഴിഞ്ഞ സ്ഥിതിക്ക് ഇക്കാര്യത്തി പിഡിപി തുടക്കംകുറിക്കണമെന്ന് അഭിപ്രായപ്പെട്ടു.
സംസ്ഥാന സഖ്യസര്‍ക്കാര്‍ രൂപീകരണത്തില്‍ നിലവിലുള്ള കരാര്‍ തുടരണമെന്നാണ് ബിജെപി താല്പര്യം. അന്തരിച്ച മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദുമായി അങ്ങനെയൊരു ധാരണയുണ്ടാക്കുമ്പോള്‍ അദ്ദേഹത്തിനും അതിമഹത്തായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ സര്‍വതോമുഖമായ വികസനമായിരുന്നു ലക്ഷ്യം. പിഡിപി മുഖ്യമന്ത്രിയായി നിര്‍ദ്ദേശിക്കുന്ന മെഹ്ബൂബ മുഫ്തിക്കും ആ കാഴ്ചപ്പാടുതന്നെയാണെന്നാണ് കരുതുന്നത്. വൈകാതെ തീരുമാനം വരുമെന്നും ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ആശയക്കുഴപ്പം നീങ്ങുമെന്നുമാണ് കരുതുന്നത്.
ഔദ്യോഗിക ദുഃഖാചരണം കഴിഞ്ഞു. ഇതുവരെ ബിജെപി ഒരു രാഷ്ട്രീയ ചര്‍ച്ചയും നടത്തിയിട്ടില്ല. സോണിയാ ഗാന്ധി മെഹ്ബൂബയെ കണ്ട് ദുഃഖമറിയിക്കാനാണെന്നു വിശ്വസിക്കുന്നു, രാം മാധവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: