പുണ്യനിര്‍വൃതിയില്‍ പമ്പയില്‍ കെട്ടുപൂജ

Monday 11 January 2016 11:33 pm IST

ശബരിമല: മണ്ഡല-മകര വിളക്ക് കാലത്ത് തീര്‍ത്ഥാടനത്തിന് എത്തുന്ന അയ്യപ്പന്മാര്‍ അതിവിശിഷ്ടമായി നടത്തുന്ന ആചാരമാണ് കെട്ടുപൂജ. വിരികളിലെ വിശ്രമത്തിന് ശേഷം തിരിച്ചറങ്ങുമ്പോള്‍ ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തില്‍ നടത്തുന്ന അതിവിശിഷ്ടമായ ചടങ്ങാണിത്. കൊട്ടുപൂജക്ക് ശേഷം ആരതി ഉഴിഞ്ഞ് ശരണമന്ത്രങ്ങളുമായി മലചവിട്ടുന്നു. ഇതില്‍ പമ്പാസ്‌നാനത്തിന് ശേഷമുള്ള കൊട്ടുപൂജ അതിവിശിഷ്ടമാണ്. പമ്പയില്‍ മുങ്ങികുളിച്ച് ബലിതര്‍പ്പണം ചെയ്ത് വീണ്ടും കുളിച്ച് സദ്യയും കഴിച്ചാണ് പമ്പയിലെ കെട്ടുപൂജ. ഇതിന് ശേഷം ബ്രാഹ്മണ ദക്ഷിണയും ഗുരുദക്ഷിണയും ചെയ്യണമെന്നാണ് വിധി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.