മാലിന്യം ഇപ്പോഴും പമ്പയിലേക്കുതന്നെ; സംസ്‌കരണശാല പേരിന് മാത്രം

Monday 11 January 2016 11:36 pm IST

ശബരിമല: മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി സന്നിധാനത്ത് ഏകദേശം 22.87 കോട്ി രൂപമുടക്കി നിര്‍മ്മിച്ച പുതിയ മാലിന്യസംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഇനിയും പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ല. സന്നിധാനത്തുനിന്ന്എത്തുന്ന ദ്രവമാലിന്യം ഞുണങ്ങാറിലൂടെ പമ്പനദിയിലേക്ക് ഒഴുകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ പമ്പനദിയിലെ കോളിംഫാം ബാക്ടീര്യകളുടെ അളവ് ക്രമാതീതമായി കൂടുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കഴിഞ്ഞകാലങ്ങളില്‍ കോടതിയെ അറിയിച്ചിരുന്നു. കുളിക്കടവില്‍ നൂറുമില്ലീലിറ്റര്‍ വെള്ളത്തില്‍ അഞ്ഞൂറാണ് അനുവദനീയമായ ബാക്ടീരിയകളുടെ അളവെങ്കിലും ഇപ്പോള്‍ കോളിഫോം ബാക്ടീര്യയുടെ അളവ് ഒരുലക്ഷത്തി ഇരുപതിനായിരമായതായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പമ്പാനദിയിലെ കോളീഫോം ബാക്ടീര്യയുടെ അളവ് കുറക്കുന്നതിനായി ഞുണങ്ങാറിലെ വെള്ളം പമ്പാനദിയില്‍ എത്താതെ ഞുണങ്ങാറ്റിലെ മൂന്നുസ്ഥലങ്ങളില്‍ മണല്‍ചാക്ക് അട്ടിയിട്ട് തടയണകള്‍ സ്ഥാപിച്ചു. ഞുണങ്ങാറ്റില്‍ ചെറിയാനവട്ടത്ത് മാലിന്യസംസ്‌കരണ ശാലക്ക് തൊട്ടുതാഴെയാണ് തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ കെട്ടിനില്‍ക്കുന്നന വെള്ളം എയറേഷന്‍ സംവിധാനത്തിലൂടെ ശുദ്ധീകരിച്ച് ഒരുക്കാനാണ് പദ്ധതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.