തപസ്യ സാംസ്‌കാരിക യാത്രക്ക് മലപ്പുറത്ത് ഉജ്ജ്വല സ്വീകരണം

Tuesday 12 January 2016 1:14 am IST

തുഞ്ചന്‍പറമ്പിലെ കൃഷ്ണശിലാ മണ്ഡപത്തില്‍ തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ് പുഷ്പാര്‍ച്ചന നടത്തുന്നു

തിരൂര്‍: എന്റെ ഭൂമി എന്റെ ഭാഷ എന്റെ സംസ്‌കാരം എന്ന മുദ്രാവാക്യവുമായി തപസ്യ കലാസാഹിത്യവേദി കന്യാകുമാരിയില്‍ നിന്നും ഗോകര്‍ണ്ണത്തേക്ക് നടത്തുന്ന സാംസ്‌കാരിക തീര്‍ത്ഥ യാത്രക്ക് മലപ്പുറത്ത് ഉജ്ജ്വല സ്വീകരണം. ഇന്നലെ രാവിലെ തവനൂരില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. തിരുന്നാവായ, തൃപ്രങ്ങോട്, തിരൂര്‍ തുഞ്ചന്‍പറമ്പ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. തിരുന്നാവായ നാവാമുകുന്ദക്ഷേത്രം, തൃപ്രങ്ങോട് മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സംഘാംഗങ്ങള്‍ തുഞ്ചപറമ്പിലെ കൃഷ്ണശിലാ മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. തുടര്‍ന്ന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല സന്ദര്‍ശിച്ചു.

തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ്, ജാഥാക്യാപ്റ്റന്‍ സി.സി.സുരേഷ്, മണി എടപ്പാള്‍, ജില്ലാ സെക്രട്ടറി ടി.വി.സദാനന്ദന്‍, പി.കൃഷ്ണന്‍ മാസ്റ്റര്‍, തിരൂര്‍ ദിനേശ്, ആര്‍എസ്എസ് ജില്ലാ പ്രചാരക് വിഷ്ണു, ഷാജി പ്രസാദ്, സജി നാരായണന്‍, ഭാഗവാന്‍ ദാസ്, ശ്രീജേഷ് മൂത്തേടത്ത്, വി.രാജേന്ദ്രന്‍, അഡ്വ.എം.നീലകണ്ഠന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. താനൂര്‍ ശോഭപറമ്പില്‍ ഇന്നലെത്തെ പര്യടനം സമാപിച്ചു. ഇന്ന് കോഴിക്കോട് ജില്ലയിലാണ് യാത്ര പര്യടനം നടത്തുക.

തപസ്യ സാഗരതീരയാത്ര ഇന്ന്

തപസ്യയുടെ സാഗരതീരയാത്ര ഇന്ന് താനൂരില്‍ തുടങ്ങി പരപ്പനങ്ങാടി, വള്ളിക്കുന്ന്, കടലുണ്ടി, ഫറൂഖ് കോളേജ്, ബേപ്പൂര്‍, മാറാട്, മീഞ്ചന്ത (ശ്രീരാമകൃഷ്ണമഠം), തിരുവണ്ണൂര്‍, പുതിയറ, തളി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കോഴിക്കോട് സമാപിക്കും. നാളെ വെള്ളയില്‍ ആരംഭിച്ച് തലശ്ശേരി (സഞ്ജയന്‍ ഭവനം)യില്‍ സമാപിക്കും.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.