ന്യൂദല്‍ഹി: ഇകൊമേഴ്സ് കമ്പനിയായ സ്നാപ്ഡീലിന്റെ മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീനിവാസ് മൂര്‍ത്തി രാജിവെച്ചു.
സ്വന്തമായി പുതിയ സംരംഭം തുടങ്ങുന്നതിനാണ് ശ്രീനിവാസ് മൂര്‍ത്തി രാജിവെച്ചത്. എന്നാല്‍ പുതിയ സംരംഭത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പുതിയ ഉദ്യമത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്ന് ശ്രീനിവാസ് പറഞ്ഞു.
നേരത്തെ സ്ട്രാറ്റജി തലവന്‍ രഞ്ജന്‍ കാന്ത് സ്നാപ്ഡീലില് നിന്ന് രാജിവെച്ച് ജബോംഗിന്റെ ചീഫ് മാര്‍ക്കറ്റ്പ്ലേസ് ഓഫീസറായി ചുമതലയേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: