ഓയൂര്‍: ചെറിയവെളിനല്ലൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകനായ വിഷ്ണുവിന്(22) ഗുരുതരപരിക്ക്. രാത്രിയില്‍ മറഞ്ഞുനിന്ന് കമ്പിപ്പാര ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കല്‍ കോളേജ് ഹോസ്പിററലില്‍ ചികിത്സയ്ക്ക് വിധേയനാക്കി. അടിയേറ്റ് ഇടതുകൈ ഒടിഞ്ഞ നിലയിലാണ്. ഒരിടവേളക്ക് ശേഷം വീണ്ടും സിപിഎം ആക്രമണം അഴിച്ചുവിടുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ബിജെപി നിയോജക മണ്ഡലം ‘ാരവാഹിയെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: