അങ്ങാടിപ്പുറത്തെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു

Tuesday 12 January 2016 1:11 pm IST

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. മേല്‍പ്പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണത്തിന് വേണ്ടിയായിരുന്നു കഴിഞ്ഞ മാസം 10മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നലെ വൈകിട്ട് പണിപൂര്‍ത്തിയായതോടെയാണ് നിയന്ത്രണം ഒഴിവാക്കുന്നത്. പാര്‍ശ്വഭിത്തി നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇരുഭാഗത്തുമുള്ള സര്‍വീസ് റോഡുകള്‍ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ നിന്ന് അങ്ങാടിപ്പുറം ഭാഗത്തേക്ക് പോവുന്ന ബസുകളും വലിയ വാഹനങ്ങളും തെക്കുഭാഗത്തെ സര്‍വീസ് റോഡ് ഉപയോഗിക്കണം. ചെറിയ വാഹനങ്ങള്‍ വടക്കുഭാഗത്തെ സര്‍വീസ് റോഡ് ഉപയോഗിക്കണം. അങ്ങാടിപ്പുറത്ത് നിന്ന് പെരിന്തല്‍മണ്ണക്കുള്ള എല്ലാ വാഹനങ്ങളും വടക്കുഭാഗത്തെ സര്‍വീസ് റോഡ് വഴി പോവണം. ദേശീയപാതയില്‍ പാലക്കാട് നിന്ന് വരുന്ന മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ കുമരംപുത്തൂരില്‍ നിന്ന് തിരിഞ്ഞ് അലനല്ലൂര്‍, മേലാറ്റൂര്‍, പാണ്ടിക്കാട്, മഞ്ചേരി, വള്ളുവമ്പ്രം വഴിയും കോഴിക്കോട് നിന്ന് വരുന്ന വാഹനങ്ങള്‍ വള്ളുവമ്പ്രത്ത് നിന്ന് തിരിഞ്ഞ് പാലക്കാട്ടേക്ക് പോവണം. സബ് കലക്ടര്‍ ജാഫര്‍ മാലിക് നിര്‍മാണം വിലയിരുത്തി. നിശ്ചിത സമയപരിധിയില്‍ പൂര്‍ത്തിയാക്കി ഗതാഗത നിയന്ത്രണം ഒഴിവാക്കിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും അദ്ദേഹം അഭിനന്ദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.